വനിതാ കമ്മീഷന്‍ സെമിനാര്‍ ജൂലൈ 10ന്
സംസ്ഥാന വനിതാ കമ്മീഷനും കോട്ടയം ജില്ലാ പഞ്ചായത്തും സംയുക്തമായി സ്ത്രീകളും ആരോഗ്യവും, സൈബര്‍ ഇടങ്ങളിലെ ചതിക്കുഴികള്‍ എന്നീ വിഷയങ്ങളില്‍ സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ജൂലൈ പത്തിന് രാവിലെ പത്തിന്് വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ അധ്യക്ഷത വഹിക്കും.
ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രി ഗൈനക്കോളജിസ്റ്റ് കണ്‍സള്‍ട്ടന്റ് ഡോ.എല്‍. ലതാകുമാരി സ്ത്രീകളും ആരോഗ്യവും എന്ന വിഷയത്തിലും കേരള പൊലീസ് സൈബര്‍ എക്‌സ്‌പേര്‍ട്ട് ബി. ശ്യംകുമാര്‍ സൈബര്‍ ഇടങ്ങളിലെ ചതിക്കുഴികള്‍ എന്നതിലും വിഷയാവതരണം നടത്തും.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, സ്ഥിരംസമിതി അധ്യക്ഷരായ പി.ആര്‍. അനുപമ, പി.എം.മാത്യു, മഞ്ജു സുജിത്, ഹൈമി ബോബി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, കേരള വനിതാ കമ്മീഷന്‍ മെംബര്‍ സെക്രട്ടറി വൈ. ബി.
ബീന, കേരള വനിതാ കമ്മീഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ പങ്കെടുക്കും.
- Log in to post comments