Skip to main content

വായന പക്ഷാചരണം: കോളേജ് വിദ്യാർത്ഥികൾക്കായി സംവാദ മത്സരവും സെമിനാറും 10 ന്

വായന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി സംവാദ മത്സരവും സെമിനാറും സംഘടിപ്പിക്കുന്നു. ജില്ലാ ഇൻഫർമേഷൻ ഓഫീസും കാലിക്കറ്റ് സർവകലാശാല ജില്ലാ എൻഎസ്എസും ചേർന്ന് ജൂലായ് പത്തിന് ഫാറൂഖ് ട്രെയിനിങ് കോളേജിൽ സംഘടിപ്പിക്കുന്ന പരിപാടി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്യും. ഡിജിറ്റൽ ലോകത്തെ സ്മാർട്ട് റീഡിങുകൾ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ ഈ രംഗത്തെ വിദഗ്ധർ പങ്കെടുക്കും.

‘ഡിജിറ്റൽ വായന എന്ന സമാന്തരവായന’
വിഷയത്തിൽ സംഘടിപ്പിക്കുന്ന സംവാദമത്സരത്തിൽ ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കാണ് പങ്കെടുക്കാൻ അവസരം. ഒരു കോളേജിൽ നിന്നും രണ്ടുപേരടങ്ങുന്ന ഒരു ടീമിന് ഇതിനായി രജിസ്റ്റർ ചെയ്യാം. ജൂലായ് ഒമ്പതിന് വൈകീട്ട് അഞ്ച് മണി വരെ 9447622226 നമ്പറിൽ വാട്സാപ്പ് വഴിയോ https://forms.gle/jgKWZRyL4Cs8wzME8 ഗൂഗിൾ ഫോം വഴിയോ പേര് രജിസ്റ്റർ ചെയ്യാം. മത്സരാർത്ഥികളുടെ പേര്, പഠിക്കുന്ന ക്ലാസ്സ്, കോളേജ്, ഫോൺ നമ്പർ എന്നിവ സഹിതമാണ് രജിസ്റ്റർ ചെയ്യേണ്ടത്. സംവാദ മത്സരത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസ് നൽകും.

date