Skip to main content
തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാലയങ്ങളില്‍ നടത്തുന്ന ഡ്രഗ്ഔട്ട് മാജിക് പ്രദര്‍ശനയാത്ര ഡെപ്യൂട്ടി കലക്ടര്‍ ഗോപിക ഉദ്ഘാടനം ചെയ്യുന്നു

ഡ്രഗ്ഔട്ട് മാജിക് പ്രദര്‍ശനയാത്ര

'എന്റെനാട് നല്ലനാട്' സന്ദേശവുമായി ലഹരിക്കെതിരെ തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാലയങ്ങളില്‍ നടത്തുന്ന ഡ്രഗ്ഔട്ട് മാജിക് പ്രദര്‍ശനയാത്ര ഡെപ്യൂട്ടി കലക്ടര്‍ ഗോപിക ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി സി ഹാജറ അധ്യക്ഷത വഹിച്ചു. മജീഷ്യന്‍ പ്രദീപ് കേളോത്ത് മാജിക് അവതരിപ്പിച്ചു. സെക്രട്ടറി എം കെ സജിത്ത്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡി പ്രജീഷ്, കെ വി ഷഹനാസ്, നിഷില കോരപ്പാണ്ടി, പി അബ്ദുറഹ്‌മാന്‍, എഫ് എം മുനീര്‍, സബിത മണക്കുനി, ഗോപി നാരായണന്‍, പി പി രാജന്‍, കെ സി നബീല, ചുണ്ടയില്‍ മൊയ്തുഹാജി, എന്‍ പി പ്രദീപ് കുമാര്‍, കിണറുള്ളതില്‍ കുഞ്ഞമ്മദ്, എ എസ് അജീഷ്, കെ കെ മോഹനന്‍, വള്ളില്‍ ശ്രീജിത്ത്, കെ സുധീര്‍കുമാര്‍, സുധീഷ് കരുവാണ്ടി എന്നിവര്‍ സംബന്ധിച്ചു.

date