Post Category
ലഹരിവിരുദ്ധ വിമോചന നാടകം
വായനാദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ വിമോചന നാടകം പത്തനംതിട്ട കാത്തോലിക്കേറ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജൂലൈ 10 ന് ഉച്ചയ്ക്ക് 1.45 അരങ്ങേറും. കേരള ജനമൈത്രി പോലിസ് തിയേറ്റര്‍ ഗ്രൂപ്പാണ് 'പാഠം ഒന്ന് ഒരു മദ്യപന്റെ ആത്മകഥ' എന്ന നാടകം അവതരിപ്പിക്കുന്നത്. ജില്ലാ പൊലിസ് മേധാവി വി.ജി. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യും. പി.റ്റി.എ. പ്രസിഡന്റ് അബ്ദുള്‍ മനാഫ് അധ്യക്ഷനാകും. കോ ഓര്‍ഡിനേറ്റര്‍ സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷാ നാടകം വിശദീകരിക്കും. അഡീഷണല്‍ ജില്ലാ പൊലിസ് മേധാവി പി ബി ബേബി, പത്തനംതിട്ട ഡിവൈഎസ്പി എസ് ആഷദ്, ഫാദര്‍ ബിജു പ്രക്കാനം, പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍ റോഷന്‍ നായര്‍, പ്രിന്‍സിപ്പല്‍ ജേക്കബ് ജോര്‍ജ്, പ്രഥാനാധ്യാപിക ജയമോള്‍ എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments