Skip to main content

ലോക ജന്തുജന്യ രോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനം നടന്നു

പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രതിരോധം ഫലപ്രാപ്തിയിലെത്താന്‍ ഏകോപിത ശ്രമം വേണമെന്ന് മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി. ലോക ജന്തുജന്യ രോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എലിപ്പനി, പേവിഷബാധ, നിപ തുടങ്ങിയ ജന്തുജന്യ രോഗങ്ങള്‍ പ്രധാന ആരോഗ്യ വെല്ലുവിളിയായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇവയ്‌ക്കെതിരെ സാമൂഹ്യ പ്രതിരോധവും അവബോധവും സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

ബോധവല്‍ക്കരണ സെമിനാറില്‍ ജന്തുജന്യ രോഗങ്ങള്‍ - നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നതിനെക്കുറിച്ച് ഡി.എം.ഒ ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി.കെ. സുരേഷ് കുമാര്‍ ക്ലാസ് എടുത്തു. ജില്ലാ സര്‍വേലന്‍സ് ഓഫീസര്‍ ഡോ.സി. ഷുബിന്‍ മുഖ്യ പ്രഭാഷണം നടത്തി. മലപ്പുറം നഗരസഭ ഗസ്റ്റ് ഹൗസ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അധ്യക്ഷയായി. സൂപ്രണ്ട് ഡോ.കെ. രാജഗോപാലന്‍, ജില്ല എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.പി. സാദിക്കലി, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ കെ. മധുസൂദനന്‍, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ വിന്‍സന്റ് സിറിള്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം. ഷാഹുല്‍ഹമീദ്, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം. മോഹന്‍ദാസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.ബി. പ്രമോജ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.പി. അനുകൂല്‍, നഗരസഭ കണ്ടിജന്റ് ജീവനക്കാര്‍, ആശ, കുടുംബശ്രീ, ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

date