Skip to main content

പി.എന്‍.പണിക്കര്‍ അനുസ്മരണം: ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം

പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍,വിദ്യാഭ്യാസ വകുപ്പ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പ്, മണ്ണാര്‍മല വിദ്യാപോഷിണി ഗ്രന്ഥാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മലപ്പുറം ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ക്വിസ് മത്സരം നടത്തുന്നു. പി.എൻ പണിക്കരുടെ സ്മരണ നിലനിർത്തുന്നതിന് ജൂണ്‍ 19 മുതല്‍ ജൂലൈ 18 വരെ നടത്തുന്ന വായന മാസാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

2025 ജൂലൈ 12 ശനി രാവിലെ 10ന് പെരിന്തല്‍മണ്ണ ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ വച്ച് നടത്തുന്ന ക്വിസ് മത്സരത്തിൽ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഒന്നും രണ്ടും സ്ഥാനം നേടുന്നവരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുപ്പിക്കും.

ജൂലൈ 11ന് മുമ്പ് സ്‌കൂള്‍തലത്തില്‍ മത്സരം സംഘടിപ്പിച്ച് രണ്ട് വിജയികളെ  കണ്ടെത്തണം.  ജില്ലാതല മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണെന്ന് തെളിയിക്കുന്ന  പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം സഹിതം  എത്തിച്ചേരണമെന്ന് പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി ജാഫര്‍ കക്കൂത്ത്,  ജില്ലാ കോ ഓഡിനേറ്റര്‍ എ. ഷഫ്‌ന എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9745083486, 9615559991

 

date