മത്സ്യത്തൊഴിലാളി വനിതകളിൽ നിന്ന് സംരംഭ യൂണിറ്റുകൾക്ക് അപേക്ഷ . ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് സാഫ് മുഖേന നടപ്പാക്കുന്ന ബദൽ ജീവനോപാധി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു മുതൽ അഞ്ചു വരെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകൾ ഉൾപ്പെടുന്ന "ഗ്രൂപ്പുകൾക്ക് സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധനസഹായം നൽകുന്ന പദ്ധതിയിലേക്കും മത്സ്യത്തൊഴിലാളി കുടംബങ്ങളിലെ സ്ത്രീകൾക്ക് കുടുംബാംഗങ്ങളുടെ സഹായത്തോടെ ഒറ്റയ്ക്ക് ആരംഭിക്കുവാൻ കഴിയുന്ന “ഒരു കുടുംബത്തിന് ഒരു സംരംഭം" പദ്ധതിയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. രണ്ട് പദ്ധതികളിലും ഗുണഭോക്താവിന് പരമാവധി ഒരു ലക്ഷം രൂപവരെ ഗ്രാന്റായി നൽകും.
അപേക്ഷകൾ ജില്ലയിലെ മത്സ്യഭവനുകൾ, സാഫ് നോഡൽ ഓഫീസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, www.fisheries.kerala.gov.in, www.safkerala.org എന്നിവിടങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 2025 ജൂലൈ 25 ന് വൈകുന്നേരം 5 മണി വരെ അതാത് മത്സ്യഭവനുകളിൽ സ്വീകരിക്കും.
(പിആര്‍/എഎല്‍പി/1967)
- Log in to post comments