Skip to main content

വിജ്ഞാന കേരളം: ആര്യാട് , കഞ്ഞിക്കുഴി ബ്ലോക്കുകളുടെ മൈക്രോ തൊഴിൽ മേള 26 ന് കാട്ടൂർ ഹോളി ഫാമിലി സ്കൂളിൽ

 

-സംഘാടക സമിതിയായി

 

 

സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി 'ഓണത്തിന് ഒരു ലക്ഷം തൊഴിൽ' കാമ്പയിൻ മൈക്രോ തൊഴിൽമേള ജൂലൈ 26ന് കാട്ടൂർ ഹോളി ഫാമിലി എച്ച്എസ്എസിൽ നടക്കും. ആര്യാട്, കഞ്ഞിക്കുഴി എന്നീ ബ്ലോക്കുകൾ ചേർന്നുള്ള ക്ലസ്റ്ററിലാണ് മേള സംഘടിപ്പിക്കുന്നത്. കൂടുതൽ ആളുകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുകയാണ് പ്രാദേശിക മൈക്രോ തൊഴിൽമേളയുടെ ലക്ഷ്യം. ജില്ലാ തലത്തിൽ നടന്ന മെഗാ തൊഴിൽ മേളയുടെ തുടർച്ചയാണ് മൈക്രോ തൊഴിൽ മേളകൾ. 

പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കാട്ടൂർ ഹോളി ഫാമിലി സ്കൂളിൽ ചേർന്ന സംഘാടക സമിതി രൂപീകരണയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. 

 

 

മൈക്രോ തൊഴിൽമേളയിൽ 20 സ്ഥാപനങ്ങൾ പങ്കെടുക്കും. 2000 പേർക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കുവാൻ കഴിയും. ഓൺലൈനായാണ് രജിസ്ടേഷൻ നടത്തേണ്ടത്. അതത് തദ്ദേശസ്ഥാപനങ്ങളിലെ ജോബ് സ്റ്റേഷൻ വഴിയും രജിസ്റ്റർ ചെയ്യാം. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവർക്കായി പ്രത്യേക പരിശീലന പരിപാടിയും വിജ്ഞാന കേരളയുടെ ഭാഗമായി നടത്തും.

മുഖ്യരക്ഷാധികാരികൾ: പി പി ചിത്തരഞ്ജൻ എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ജി രാജേശ്വരി.

date