Skip to main content

അധ്യാപക നിയമനം

 
പാലക്കാട് ഗവ. വിക്ടോറിയ കോളേജിൽ സംസ്കൃതം, ഹിന്ദി എന്നീ വിഭാഗങ്ങളിൽ അതിഥി അധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. യു.ജി.സി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. യു.ജി.സി യോഗ്യതയുള്ളവരുടെ അഭാവത്തിൽ, ബിരുദാനന്തര ബിരുദ തലത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയവരെയും പരിഗണിക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. സംസ്കൃത വിഭാഗത്തിലെ ഒഴിവുകളിലേക്ക് ജൂലൈ 14 ന് രാവിലെ 10.30 നും ഹിന്ദി വിഭാഗത്തിലെ ഒഴിവുകളിലേക്ക് ജൂലൈ 15 ന് രാവിലെ 11.00-നുമാണ് അഭിമുഖം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളും ബയോഡാറ്റയുമായി ഓഫീസില്‍ ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0491 – 2576773.

date