Post Category
വല്ലപ്പുഴ ബഡ്സ് സ്കൂളിന് ഇനി സ്വന്തം വാഹനം
വല്ലപ്പുഴ സ്നേഹ ഭവനം ബഡ്സ് സ്കൂളിലെ കുട്ടികള്‍ക്ക് ഇനി സ്കൂളിന്റെ സ്വന്തം വാഹനത്തില്‍ സ്കൂളിലെത്താം. സ്വന്തമായി വാഹനമില്ലാതിരുന്ന സ്കൂളിന് മുഹമ്മദ് മുഹസിന് എം.എല്‍.എ സ്കൂള്‍ ബസ് അനുവദിച്ചു. എം.എല്‍ എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 20.75 ലക്ഷം രൂപ ചെലവഴിച്ചാണ് ബസ് വാങ്ങി നല്‍കിയത്. കേരളത്തിലെ ഏറ്റവും വലിയ ബഡ്സ് സ്കൂള്‍ എന്ന പ്രത്യേകതയും സനേഹഭവനം ബഡ്സ് സ്കൂളിനുണ്ട്.
സ്കൂള്‍ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കര്‍മം മുഹമ്മദ് മുഹ്സിന് എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ലത്തീഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് റഫീഖ്, സി.കെ ബാബു, ബഡ്സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ വിജി, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സെലീന , പി.ടി.എ പ്രസിഡന്റ് രാമകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments