Skip to main content

അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയുടെ പാലക്കാട് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. അക്രഡിറ്റഡ് എഞ്ചിനീയര്‍, അക്രഡിറ്റഡ് ഓവര്‍സിയര്‍ തസ്തികകളിലാണ് നിയമനം.  കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അക്രഡിറ്റഡ് എഞ്ചിനീയര്‍ക്ക് ബി.ടെക് സിവിലും അക്രഡിറ്റഡ് ഓവര്‍സിയര്‍ക്ക് സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയുമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ഥികള്‍  ജൂലൈ 26 വൈകീട്ട് അഞ്ചിന് മുന്‍പായി അപേക്ഷിക്കണം. വിലാസം: എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്, പി.എ.യു ബില്‍ഡിങ്, സിവില്‍ സ്റ്റേഷന്‍ യൂണിറ്റ്, പാലക്കാട്-678001. ഫോണ്‍: 0491 2505448.

date