Skip to main content
.

കുടുംബശ്രീ മാധ്യമ ശിൽപശാല നടത്തി

 

 

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ശില്‍പശാല നടത്തി. ഇടുക്കി പ്രസ് ക്ലബില്‍ നടന്ന ശില്‍പശാല നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രൊഫ.ജെസി ആന്റണി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും ആയിരക്കണക്കിനു വീട്ടമമ്മാര്‍ക്ക് ആശ്രയവും തൊഴിലവസരവും വരുമാനവും സൃഷ്ടിക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. 

 

പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജി.ഷിബു മുഖ്യപ്രഭാഷണം നടത്തി. തൊടുപുഴ നഗരസഭ കുടുംബശ്രീ അംഗം ആന്‍സ് മേരി അനുഭവം പങ്കുവച്ചു. പ്രസ് ക്ലബ് സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ സ്വാഗതവും തൊടുപുഴ നഗരസഭ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുഷമ ജോയി നന്ദിയും പറഞ്ഞു. ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ കെ.വി.ബിപിന്‍, അസര്‍ ബിന്‍ ഇസ്മയില്‍, വി.എ.അരുണ്‍, ആര്യ മുരളി, എസ്.ലക്ഷ്മി, ബിജു ജോസഫ്, എസ്.സൗമ്യ എന്നിവര്‍ കുടുംബശ്രീ ജില്ലാ മിഷന്റെയും സിഡിഎസിന്റെയും നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് ക്ലാസ് നയിച്ചു. പ്രസ് ക്ലബ് ട്രഷറര്‍ ആല്‍വിന്‍ തോമസ്, വൈസ് പ്രസിഡന്റ് പി.കെ.ലത്തീഫ്, ജോയിന്റ് സെക്രട്ടറി അഖില്‍ സഹായി, കമ്മിറ്റിയംഗങ്ങളായ വി.വി.നന്ദു, ഷിയാസ് ബഷീര്‍, സംസ്ഥാന കമ്മിറ്റിയംഗം വില്‍സണ്‍ കളരിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ചിത്രം: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി നടത്തിയ ശില്‍പശാല തൊടുപുഴ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രൊഫ.ജെസി ആന്റണി ഉദ്ഘാടനം ചെയ്യുന്നു.

 

date