Post Category
സ്മാര്‍ട്ട് കൃഷിഭവന്‍ ഉദ്ഘാടനം ഇന്ന്
പെരുവെമ്പ് ഗ്രാമപഞ്ചായത്ത് സ്മാര്‍ട്ട് കൃഷി ഭവന്‍ ഉദ്ഘാടനം ഇന്ന് (ജൂലൈ 10) വൈകീട്ട് 3.30 ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് നിര്‍വഹിക്കും. വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിക്കും. കെ രാധാകൃഷ്ണന്‍ എം.പി മുഖ്യാതിഥിയാവും. കാര്‍ഷിക സേവനങ്ങള്‍ കാര്യക്ഷമവും സുതാര്യവുമായി കര്‍ഷകരുടെ വിരല്‍ത്തുമ്പില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ സ്മാര്‍ട്ട് കൃഷിഭവന്‍ പദ്ധതി-നടപ്പാക്കുന്നത്. കര്‍ഷകര്‍ക്ക് വിളയുടെ ആരോഗ്യം പരിശോധിക്കുന്നതിനായി വിള ആരോഗ്യ ക്ലിനിക്, അപേക്ഷകള്‍ നല്‍കാനും വിവരങ്ങള്‍ അറിയാനുമുള്ള ഫ്രണ്ട് ഓഫീസ്, എക്കോ ഷോപ്പ്, ബയോ ഫാര്‍മസി തുടങ്ങിയ നിരവധി സേവനങ്ങള്‍ ആണ് സ്മാര്‍ട്ട് കൃഷി ഭവനില്‍ നിന്നും ലഭിക്കുക.
date
- Log in to post comments