Skip to main content
 പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ  'ഇ ഓഫീസ്' പ്രഖ്യാപനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കുന്നു

പന്തളം കെഎസ്ആര്‍ടിസി  'ഇ ഓഫീസ്'

പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ  'ഇ ഓഫീസ് ' പ്രഖ്യാപനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.
എംഎല്‍എ ആസ്തി വികസന ഫണ്ട് വിനിയോഗിച്ചാണ് സമ്പൂര്‍ണ കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കിയത്.  
കെ എസ് ആര്‍ ടി സി യിലെ ഓഫീസ് നടപടി ക്രമങ്ങള്‍  വളരെ വേഗത്തിലാക്കാനും പൊതുജനങ്ങള്‍ക്ക്  സേവനം  കൃത്യതയോടെയും സമയബന്ധിതമായും ലഭ്യമാകുന്നതിനും ഇ ഓഫീസ് സംവിധാനം സാധിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. അടൂര്‍ മണ്ഡലത്തിലെ രണ്ട് കെഎസ്ആര്‍ടിസി ഓഫീസുകളാണ്  ഇ ഓഫീസ് ആക്കിയത്. പന്തളം നഗരസഭ കൗണ്‍സിലര്‍ രാധാ വിജയകുമാര്‍ അധ്യക്ഷയായി. കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയറക്ടര്‍ പി എസ് പ്രമോദ് ശങ്കര്‍, എ ടി ഒ ബി അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

date