Post Category
ഗവ.ഐ.ടി.ഐ ഒന്നാം ഘട്ട കൗണ്‍സിലിങ് 11 ന്
അട്ടപ്പാടി ഗവ. ഐ ടി ഐയില്‍ പ്രവേശനത്തിനായുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മെട്രിക് ട്രേഡിലേക്ക് ഒന്നാം ഘട്ട പ്രവേശനത്തിനുള്ള കൗണ്‍സിലിങ് ജൂലൈ 11 ന് നടക്കും. itiadmission.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും ഐ ടി ഐയില്‍ നിന്ന് നേരിട്ടും റാങ്ക് ലിസ്റ്റ് പരിശോധിക്കാം. 260 ഇന്‍ഡെക്സ് മാര്‍ക്ക് വരെ ആണ് ഒന്നാം ഘട്ടത്തില്‍ പ്രവേശനം. അസല്‍ രേഖകള്‍ സഹിതം അന്നേ ദിവസം രാവിലെ 9.30 ന് ഐ ടി ഐ യില്‍ നേരിട്ടെത്തി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9645800628, 9567517822.
date
- Log in to post comments