സൗജന്യ പരീക്ഷ പരിശീലനം
ആലപ്പുഴ: ആലുവ ഗവ. പ്രീ എക്സാമിനേഷൻ ട്രയിനിങ് സെന്ററിൽ ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള പട്ടികവിഭാഗ വിദ്യാർഥികൾക്ക് സൗജന്യമായി പരീക്ഷ പരിശീലനം നൽകുന്നു. യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, എൽ.ഡി ക്ലാർക്ക് (സ്പെഷൽ റിക്രൂട്ട്മെന്റ്-എസ്.സി/എസ്.ടി) എൽ.ഡി.സി ഖാദി ബോർഡ,് എൽ.ഡി.സി (ദേവസ്വം ബോർഡ്), ഡയറി ഇൻസ്പെക്ടർ (എൻസിഎ-ധീവര) എന്നിവയ്ക്കാണ് പരിശീലനം. ഒരു ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള പിന്നാക്ക, ന്യൂനപക്ഷ സമുദായക്കാർക്ക് 30 ശതമാനം സീറ്റ് അനുവദിക്കും. പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്ന പട്ടികവിഭാഗം വിദ്യാർഥികൾക്ക് ഹാജർ നിലവാരത്തിന്റെ അടിസ്ഥാനത്തിൽ 400 രൂപ പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കും. വിദ്യാർഥികൾ ഫോട്ടോ, ജാതി, വരുമാനം എന്നിവയുടെ ആറ് മാസത്തിനകമുള്ള സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ,ഓൺലൈൻ അപേക്ഷയുടെ പകർപ്പ് എന്നിവ സഹിതം രക്ഷിതാവിനോടൊപ്പം നവംബർ 27നകം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0484 2623304.
- Log in to post comments