Post Category
ചെങ്ങന്നൂർ ബ്ലോക്കിൽ ദേശീയ മത്സ്യകർഷക ദിനാഘോഷം സംഘടിപ്പിച്ചു
ദേശീയ മത്സ്യകർഷക ദിനാചരണത്തിൻ്റെ ഭാഗമായി ചെങ്ങന്നൂർ ബ്ലോക്ക് തല മത്സ്യകർഷക ദിനാഘോഷം പുലിയൂർ പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം സലിം
ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ബ്ലോക്കിലെ മികച്ച കർഷകരെ ആദരിക്കുകയും അവരുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.
യോഗത്തിൽ പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ജി ശ്രീകുമാർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സ്വർണ്ണമ്മ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സുജ രാജീവ്, എൽസി കോശി, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഫിറോസിയ നസീമ ജലാൽ, ഫിഷറീസ് കോ ഓർഡിനേറ്റർ എസ് സുഗന്ധി, കെ ജി ബിജി തുടങ്ങിയവർ പങ്കെടുത്തു.
(പി.ആര്‍/എ.എല്‍.പി/1987)
date
- Log in to post comments