Skip to main content

ആലപ്പുഴ മത്സ്യഭവന്റെ നേതൃത്വത്തിൽ മത്സ്യകർഷക ദിനാചരണം സംഘടിപ്പിച്ചു

ആലപ്പുഴ മത്സ്യഭവന്റെ ആഭിമുഖ്യത്തിൽ മത്സ്യകർഷക ദിനാചരണവും വിവിധ മത്സ്യകൃഷി രീതികളിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ ഡി മഹീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. 
മത്സ്യകർഷകർക്ക് തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനും നവീന കൃഷി രീതികൾ പരസ്പരം പരിചയപ്പെടുന്നതിനും മത്സ്യകൃഷിയെ കൂടുതൽ ലാഭകരമാക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും പരിപാടിയിലൂടെ അവസരമൊരുക്കി.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇന്ദിരാ തിലകൻ അധ്യക്ഷയായി. അസിസ്റ്റൻ്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ലീന ഡെന്നിസ്, ഫിഷറീസ് ഓഫീസർ പി എസ് സൈറസ്, മറ്റ് ഉദ്യോഗസ്ഥർ, മത്സ്യകർഷകർ തുടങ്ങിയവർ പങ്കെടുത്തു.

(പി.ആര്‍/എ.എല്‍.പി/1988)

date