Skip to main content

പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ അദാലത്ത് ഓഗസ്റ്റ് 12, 13 തീയതികളില്‍

  പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍   ജില്ലയില്‍ ഓഗസ്റ്റ് 12, 13 തീയതികളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് അഞ്ച് വരെ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരാതി പരിഹാര അദാലത്ത് നടത്തും. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശേഖരന്‍ മിനിയോടന്‍, അംഗങ്ങളായ ടി.കെ.വാസു, അഡ്വ.സേതു നാരായണന്‍ എന്നിവര്‍  നേതൃത്വം നല്‍കും.   പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചതും വിചാരണയില്‍ ഉള്ളതുമായ കേസുകളില്‍, പരാതിക്കാരെയും   ഉദ്യോഗസ്ഥരെയും നേരില്‍ കേട്ട് പരാതികള്‍ തീര്‍പ്പാക്കും. ബന്ധപ്പെട്ട പോലീസ് ഓഫീസര്‍മാര്‍, റവന്യൂ,   തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം,   ആരോഗ്യം,   ഭക്ഷ്യ പൊതുവിതരണം,   സഹകരണം,   പട്ടികജാതി/പട്ടികവര്‍ഗവികസനം   വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുക്കും.  
 
 

date