Skip to main content

ജില്ലാ ആശുപത്രിക്ക് സമീപത്തെ വഴിയോര സ്ഥാപനങ്ങളില്‍  കര്‍ശനപരിശോധന  

കൊല്ലം എ.എ റഹീം മെമ്മോറിയല്‍ ജില്ലാ ആശുപത്രിക്ക് സമീപത്തുള്ള വഴിയോരകടകളിലും ഹോട്ടലുകളിലും ജില്ലാ അഡീഷണല്‍ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ദുരുപയോഗം ചെയ്ത ആറ് പാചക വാതക സിലിണ്ടറുകള്‍, മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ക്ക് വിതരണം ചെയ്യുന്ന 10 പാക്കറ്റ് ആട്ട എന്നിവ പിടിച്ചെടുത്തു.  ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റ്, മരുന്ന് സംഭരണ ശാല എന്നിവയ്ക്ക് ഭീഷണിയായി നിലകൊള്ളുന്ന എല്‍.പി.ജി സിലിണ്ടര്‍ /ഗ്യാസ് അടുപ്പുകള്‍, മണ്ണെണ്ണ അടുപ്പുകള്‍   ഉപയോഗിച്ച് പ്രവര്‍ത്തനം നടത്തുന്ന എല്ലാ വഴിയോര കച്ചവടങ്ങളും  പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍   ജില്ലാ കലക്ടര്‍ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.  ജില്ലാ സപ്ലൈ ആഫീസര്‍, കൊല്ലം താലൂക്ക് സപ്ലൈ ആഫീസര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരും പ്രത്യേക സ്‌ക്വാഡില്‍ ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
 

 

date