Skip to main content

ഐ.ടി.ഐ പ്രവേശനം

 കുളക്കട  സര്‍ക്കാര്‍ ഐ.ടി.ഐ.യില്‍ എന്‍.സി.വി.ടി അംഗീകാരമുള്ള   ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്ട്രിഷ്യന്‍ (രണ്ടു വര്‍ഷം)ട്രേഡുകളിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത: പത്താം ക്ലാസ്. പരിശീലനം, ഉച്ചഭക്ഷണം, പ്രഭാതഭക്ഷണം എന്നിവ സൗജന്യം. പ്രതിമാസം 800 രൂപ സ്‌റ്റൈപ്പന്റിന് പുറമേ 1000 രൂപ ലംപ്സംഗ്രാന്റ്, 900 രൂപ യൂണിഫോം അലവന്‍സ്, 3000 രൂപ പഠനയാത്ര ഇനത്തിലും ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് പണിയായുധങ്ങള്‍ വാങ്ങുന്നതിനായി 5000 രൂപയും നല്‍കും. www.scdd.kerala.gov.in ല്‍ ITI ADMISSION 2025  മുഖേന ജൂലൈ 16 നകം അപേക്ഷിക്കണം. ഫോണ്‍: 0474 2617830, 9495100038.
 

 

date