Post Category
കര്‍ഷകതൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ വിവരങ്ങള്‍ നല്‍കണം
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിനായി സോഫ്റ്റ് വെയറില്‍ അപ്‌ഡേഷന്‍ നടത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അക്ഷയകേന്ദ്രങ്ങള്‍, ജില്ലാ ഓഫീസ് മുഖേന വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാം. ജനന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഇലക്ഷന്‍ ഐഡി കാര്‍ഡ്, ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പും ഫോണ്‍ നമ്പരും ഒരു പാസ്‌പോര്‍ട് സൈസ് എന്നിവ കരുതണം. ഫോണ്‍: 0474-2766843, 9746822396
date
- Log in to post comments