ഭാരതീയ ചികിൽസ വകുപ്പിൽ താൽക്കാലിക നിയമനം
ആലപ്പുഴ: ഭാരതീയ ചികിൽസ വകുപ്പിന്റെ കീഴിൽ ജില്ലയിൽ നാഷണൽ ആയുഷ് മിഷൻ അനുവദിച്ച വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തസ്തിക യോഗ്യത എന്നിവ യഥാക്രമം ചുവടെ: മെഡിക്കൽ ഓഫീസർ: ബി.എ.എം.എസ്, എം.ഡി (മാനസിക) റ്റി.സി.എം.സി. രജിസ്‌ട്രേഷൻ. ഫാർമസിസ്റ്റ്: എസ്.എസ്.എൽ.സി, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നടത്തുന്ന ഒരു വർഷത്തെ ഫാർമസിസ്റ്റ് കോഴ്‌സ്. നഴ്‌സ്: എസ്.എസ്.എൽ.സി, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നടത്തുന്ന ഒരു വർഷത്തെ നഴ്‌സസ് ട്രയനിങ് കോഴ്‌സ്/ബി.എസ്.സി നഴ്‌സിങ് ആയുർവേദം. ഡാറ്റാ എൻട്രി ഓപ്പറേറ്റർ: ബിരുദം, പി.ജി.ഡി.സി.എ, പ്രവൃത്തി പരിചയം വേണം. കുക്ക്: ഏഴാം ക്ലാസ്. ഉദ്യോഗാർഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും അവയുടെ ഓരോ പകർപ്പും ആധാർ കാർഡ്, പാസ്‌പോർട്ട് വലിപ്പത്തിലുള്ള ഫോട്ടോയും സഹിതം നഗരചത്വരത്തിന് സമീപമുള്ള ജില്ല മെഡിക്കൽ ഓഫീസിൽ നവംബർ 23ന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കുക്കിനുള്ള അഭിമുഖം നവംബർ 24ന് നടക്കും. വിശദവിവരത്തിന് ഫോൺ: 0477 2252965.
- Log in to post comments