റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള അവസരം
ആലപ്പുഴ: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ രജിസ്‌ട്രേഷൻ റദ്ദായവർക്ക് പുനസ്ഥാപിക്കാൻ ഇപ്പോൾ അവസരം.2018 ഡിസംബർ 31 വരെയാണ് ഇതിനവസരം. 1998 ജനുവരി ഒന്നു മുതൽ 2018 ഒക്‌ടോബർ 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ രജിസ്‌ട്രേഷൻ യഥാസമയം പുതുക്കാതെ രജിസ്‌ട്രേഷൻ റദ്ദായവർക്കും റദ്ദായി റീ രജിസ്റ്റർ ചെയ്തവർക്കും ഈ കാലയളവിൽ ജോലിയിൽ നിന്ന് പിരിഞ്ഞ് യഥാസമയം വിടുതൽ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്കും, നിശ്ചിത സമയം കഴിഞ്ഞ് വിടുതൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയതുമൂലം സീനിയോറിറ്റി നഷ്ടപ്പെട്ട് റീ രജിസ്റ്റർ ചെയ്തവർക്കും ഇതുവഴി സീനിയോറിറ്റി പുനഃസ്ഥാപിക്കാം.
ആലപ്പുഴ ജില്ലയിലെ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് രജിസ്‌ട്രേഷൻ കാർഡ്, അസൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുമായി ബന്ധപ്പെടണം. www.employment.kerala.gov.in എന്ന website മുഖേന ഓൺലൈൻ സംവിധാനം വഴിയും രജിസ്‌ട്രേഷൻ പുതുക്കാം.
എന്നിവർ പ്രസംഗിച്ചു.
- Log in to post comments