Skip to main content

*വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം*

 

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം-വന്യജീവി വകുപ്പ് വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം എന്നിവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.  താത്പര്യമുള്ള വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ ജൂലൈ 31 നകം കല്‍പ്പറ്റ സാമൂഹ്യ വനവത്ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷ ഫോം www.keralaforest.gov.in ല്‍ ലഭിക്കും.  ഫോണ്‍- 04936 202623, 9544633010, 6282732359.

date