Skip to main content

അറിയിപ്പുകൾ

അധ്യാപക നിയമനം 

ഐഎച്ച്ആര്‍ഡിക്ക് കീഴിലെ തിരുത്തിയാട് ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാര്‍ട്ട് ടൈം ഫിസിക്സ് അധ്യാപകനെ നിയമിക്കും. ബയോഡാറ്റ office@thssthiruthiyad.ihrd.ac.in എന്ന മെയിലിലേക്ക് ജൂലൈ 14നകം അയക്കണം. അഭിമുഖം ജൂലൈ 15ന് ഉച്ചക്ക് രണ്ടിന് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍: 0495 2721070. 

ക്വട്ടേഷന്‍ ക്ഷണിച്ചു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ജോയിന്റ് ഡയറക്ടര്‍ ആന്‍ഡ് ജോയിന്റ് പ്രോഗ്രാം കോഓഡിനേറ്ററുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രതിമാസ വാടക നിരക്കില്‍ കാര്‍ ലഭ്യമാക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 22ന് വൈകീട്ട് മൂന്നിനകം കോഴിക്കോട് ജോയിന്റ് പ്രോഗ്രാം കോഓഡിനേറ്ററുടെ കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍: 0495 2377188.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ വകുപ്പില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് (കാറ്റഗറി നമ്പര്‍: 251/2024) തസ്തികയുടെ സാധ്യതാ പട്ടിക പിഎസ്‌സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു. 

ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് (എസ്ടി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്, കാറ്റഗറി നമ്പര്‍: 089/2024) തസ്തികയുടെ സാധ്യതാ പട്ടിക പിഎസ്‌സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു.

അധ്യാപക നിയമനം 

കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബോട്ടണി വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കും. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുള്ള, നെറ്റ് പാസായ, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിന്റെ അതിഥി അധ്യാപക പാനലില്‍ ഉള്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. ജൂലൈ 14ന് രാവിലെ 10ന് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പ് എന്നിവ സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2320694. 

എംബിഎ സ്‌പോട്ട് അഡ്മിഷന്‍  

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) 2025-27 എംബിഎ ബാച്ചിലേക്ക് എസ്‌സി/എസ്ടി/ഒഇസി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തതില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 14ന് രാവിലെ പത്ത് മുതല്‍ സ്പോട്ട് അഡ്മിഷന്‍ നടത്തും. അസല്‍ രേഖകള്‍ സഹിതം എത്തണം. ഫോണ്‍: 8547618290, 9188001600. കൂടുതല്‍ വിവരങ്ങള്‍  www.kicma.ac.in ല്‍ ലഭിക്കും.

ടെണ്ടര്‍ ക്ഷണിച്ചു

പന്തലായനി ശിശുവികസന പദ്ധതി കാര്യാലയത്തിന് കീഴിലെ അരിക്കുളം, അത്തോളി, ചേമഞ്ചേരി, മൂടാടി പഞ്ചായത്തുകളിലെ 116 അങ്കണവാടികളില്‍ ആഴ്ചയില്‍ മൂന്ന് ദിവസം പാല്‍, മുട്ട എന്നിവ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ജൂലൈ 23ന് ഉച്ചക്ക് രണ്ട് മണിക്കകം അതത് പഞ്ചായത്ത് സൂപ്പര്‍വൈസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 8281999297.

കുടുംബശ്രീ തീരദേശ വോളണ്ടിയര്‍ നിയമനം

കുടുംബശ്രീ ജില്ലാ മിഷന്‍ പരിധിയിലെ മൂടാടി തീരദേശ പഞ്ചായത്തില്‍ കമ്യൂണിറ്റി വോളണ്ടിയറെ നിയമിക്കും. പഞ്ചായത്തിലെ തീരദേശ മേഖലയില്‍ വസിക്കുന്നവരും ഹയര്‍ സെക്കന്‍ഡറി/തത്തുല്യ യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും മൂന്ന് വര്‍ഷം കുടുംബശ്രീ അംഗത്വമുള്ളവരുമാകണം. ജൂലൈ 19ന് വൈകീട്ട് അഞ്ചിനകം അപേക്ഷ ഗ്രാമപഞ്ചായത്ത് സിഡിഎസില്‍ സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃക ഗ്രാമപഞ്ചായത്ത് സിഡിഎസ്/ജില്ലാ മിഷന്‍ ഓഫിസില്‍ ലഭിക്കും. ഫോണ്‍: 0495 2373066. 

ഐടിഐ കൗണ്‍സിലിങ് 

ബേപ്പൂര്‍ ഗവ. ഐടിഐയില്‍ ഏക/ദ്വിവത്സര ട്രേഡുകളില്‍ അഡ്മിഷന് അപേക്ഷിച്ച പെണ്‍കുട്ടികള്‍ക്കുള്ള കൗണ്‍സിലിങ് ജൂലൈ 14ന് നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ആധാര്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും സഹിതം രാവിലെ ഒമ്പതിന്   ഐടിഐയില്‍ എത്തണം. ഫോണ്‍: 0495 2415040.

ചാത്തമംഗലം ഗവ. ഐടിഐയില്‍ അഡ്മിഷന്‍ കൗണ്‍സിലിങ് ഇന്ന് (ജൂലൈ 11) രാവിലെ 10ന് നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട 282 ഇന്‍ഡക്സ് മാര്‍ക്ക് വരെ ലഭിച്ചവര്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

സഹായ ഉപകരണ വിതരണം: സ്‌ക്രീനിങ് ക്യാമ്പ് 14 മുതല്‍ 

കോഴിക്കോട് കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന സമന്വയ പദ്ധതിയുടെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ അലിംകൊയുടെ ആര്‍ വി വൈ, എ ഡി ഐ പി സ്‌കീം വഴി കേരള സാമൂഹിക സുരക്ഷാ മിഷന്‍ വയോമിത്രം പദ്ധതിയുടെ സഹകരണത്തോടെ സ്‌ക്രീനിങ് ക്യാമ്പ് സംഘടിപ്പിക്കും. ജൂലൈ 14 മുതല്‍ 18 വരെ നാല് മേഖലകളിലായി രാവിലെ 9.30 മുതല്‍ ഉച്ച ഒരുമണി വരെ നടക്കുന്ന ക്യാമ്പില്‍ കോര്‍പറേഷന്‍ പരിധിയിലുള്ളവര്‍ക്ക് പങ്കെടുക്കാം.  
ക്യാമ്പ് തിയതി, സ്ഥലം, വാര്‍ഡ് ക്രമത്തില്‍: ജൂലൈ 14: കണ്ടംകുളം ജൂബിലി ഹാള്‍ -അര്‍ബന്‍ ഒന്നിലെ വാര്‍ഡുകള്‍, 16: എലത്തൂര്‍ കമ്യൂണിറ്റി ഹാള്‍ -അര്‍ബന്‍ മൂന്ന്, 17: എസ് കെ പൊറ്റക്കാട് ഹാള്‍ -അര്‍ബന്‍ രണ്ട്, 18: ചെറുവണ്ണൂര്‍ കമ്യൂണിറ്റി ഹാള്‍ -അര്‍ബന്‍ നാല്. കൂടുതല്‍ വിവരങ്ങള്‍ക്കും ക്യാമ്പില്‍ പങ്കെടുക്കുന്നതിനും തൊട്ടടുത്ത അങ്കണവാടിയുമായി ബന്ധപ്പെടണമെന്ന് വയോമിത്രം കോഓഡിനേറ്റര്‍ അറിയിച്ചു. 

വെറ്റിറിനറി സര്‍ജന്‍ നിയമനം 

ബാലുശ്ശേരിയിലെ എബിസി സെന്ററില്‍ ദിവസവേതനാടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കും. 90 ദിവസത്തേക്കോ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടക്കുന്നത് വരെയോ ആകും നിയമനം. വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ള എബിസി സര്‍ജറിയില്‍ പരിചയ സമ്പന്നരായവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റയോടൊപ്പം സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ 14ന് രാവിലെ 11ന് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫിസില്‍ വാക്-ഇന്‍ ഇന്റര്‍വ്യൂവിനെത്തണം. ഫോണ്‍: 0495 2768075. 

നടപടികള്‍ റദ്ദാക്കി

ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഉര്‍ദു പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (കാറ്റഗറി നമ്പര്‍: 085/25) തസ്തികക്ക് യോഗ്യമായ അപേക്ഷകള്‍ ലഭിക്കാത്തതിനാല്‍ ഇതിലെ തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി പിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date