Skip to main content

എംബിഎ സീറ്റ് ഒഴിവ്

സഹകരണ വകുപ്പിന് കീഴില്‍ നെയ്യാര്‍ ഡാമില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ്(കിക്മ) 2025-27 എംബിഎ ബാച്ചിലേക്ക് എസ്.സി/എസ്.ടി/ ഒ.ഇ.സി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ളതില്‍ ഒഴിവ് വന്ന ഏതാനും സീറ്റുകളിലേക്ക് ജൂലൈ 14ന് രാവിലെ 10 മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ അസല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8547618290, 9188001600

date