Post Category
കൂണ് കൃഷി പരിശീലനം
ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ ഡിസ്ട്രിക്ട് സങ്കല്പ് ഹബ്ബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണ്‍ ഔട്ട് റീച്ച് പരിപാടിയുടെ ഭാഗമായി തളിപറമ്പ് ബ്ലോക്ക് പരിധിയിലുള്ള വനിതകള്‍ക്ക് ഒരു ദിവസത്തെ കൂണ് കൃഷി പരിശീലനം നടത്തുന്നു. 25 നും 40 നുമിടയില്‍ പ്രായമുള്ള വിധവകളായ വനിതകള്‍, ബി.പി.എല്‍ കുടുംബത്തിലെ വനിതകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് ജൂലൈ 15 നകം 9605477899, 8157083767 നമ്പരുകളില്‍ രജിസ്റ്റര്‍ ചെയ്യണം.
date
- Log in to post comments