Skip to main content

അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സ്‌കോളര്‍ഷിപ്പ്

പഠനത്തില്‍ സമര്‍ത്ഥരും എന്നാല്‍ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  2025-26 വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ ഈ ഗ്രാന്‍ഡ് പോര്‍ട്ടല്‍ 3.0 മുഖേന അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലായ് 28. അപേക്ഷകര്‍ 2024 ജൂണ്‍ ഒന്നിന് സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍11/2024/എസ്സിഎസ്ടിഡി ഉത്തരവിലെ നിബന്ധനങ്ങള്‍ക്ക് വിധേയമായി നിശ്ചിത മാതൃകയിലുള്ള ഫോമില്‍ അപേക്ഷകളും അനുബന്ധ രേഖകളും സ്‌കൂളില്‍ന്ന നിുള്ള സാക്ഷ്യപത്രം സഹിതം നിശ്ചിത സമയത്തിനുള്ളില്‍ ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം. അപേക്ഷാഫോം എല്ലാ ബ്ലോക്ക്/മുന്‍സിപ്പാലിറ്റി/പട്ടികജാതി വികസന ഓഫീസുകളില്‍ ലഭ്യമാണെന്ന് അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

 

 

date