Skip to main content

ചാന്ദ്രദിനം: മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ചാന്ദ്ര വിജയ ദിനത്തിന്റെ ഭാഗമായി ജില്ലാതല ക്വിസ് മത്സരവും കത്തെഴുതല്‍ മത്സരവും സംഘടിപ്പിക്കുന്നു. ജൂലൈ 20ന് രാവിലെ 9.30 ന് കണ്ണൂര്‍ ഗവ. ടിടിഐ മെന്‍ ട്രെയിനിങ് സ്‌കൂളില്‍ നടക്കുന്ന ക്വിസ് മത്സരത്തില്‍ എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് പങ്കെടുക്കാം. രജിസ്ട്രേഷന് 9656061031, 9895021909 എന്ന നമ്പറില്‍ ബന്ധപ്പെടാം.

അമ്പിളിമാമന് ഒരു കത്ത് മത്സരത്തില്‍ ജില്ലയിലെ എല്‍ പി, യു പി വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. കത്തുകള്‍ സെക്രട്ടറി, കണ്ണൂര്‍ ജില്ല ശിശുക്ഷേമ സമിതി, വീട്, കണ്ണൂര്‍ ശിശു പരിപാലന കേന്ദ്രം, പുത്തന്‍കണ്ടം, പിണറായി പി ഒ - 670104 എന്ന വിലാസത്തില്‍ ജൂലൈ 25 നകം ലഭിക്കണം. കത്തില്‍ കുട്ടിയുടെ പേര്, വയസ്സ്, പഠിക്കുന്ന സ്‌കൂളിന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഇരു വിഭാഗങ്ങളിലെയും തെരഞ്ഞെടുക്കുന്ന മൂന്ന് കത്തുകള്‍ക്ക് സമ്മാനം ലഭിക്കും.

date