Post Category
ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും ഡിസ്ട്രിക്ട് സങ്കല്‍പ് -ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണിന്റെയും ആഭിമുഖ്യത്തില്‍ കാരംവേലി സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ ഗുണ ദോഷ വശങ്ങള്‍, നല്ല സ്പര്‍ശനം, ചീത്ത സ്പര്‍ശനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക സി. ശ്യാം ലത അധ്യക്ഷയായി.
സ്‌കൂള്‍ പി ടി എ പ്രസിഡന്റ് റെജി തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. എം.പി. ടി. എ പ്രസിഡന്റ് അനില അനുരാഗ്, മിഷന്‍ ശക്തി കോര്‍ഡിനേറ്റര്‍ എസ്. ശുഭശ്രീ, ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ് സ്‌നേഹ വാസു രഘു, നല്ലപാഠം കോര്‍ഡിനേറ്റര്‍ ആര്യ മനോജ്, പി ടി എ വൈസ് പ്രസിഡന്റ് എ എസ് രമേശ്, സിഡബ്ല്യൂസി അംഗം ഷാന്‍ രമേശ് ഗോപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments