Post Category
ലാറ്ററല്‍ എന്‍ട്രി പ്രവേശനം
വെച്ചൂചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ത്രിവത്സര ഡിപ്ലോമ കോഴ്സ് മൂന്നാം സെമസ്റ്ററിലേക്കുളള ലാറ്ററല്‍ എന്‍ട്രി പ്രവേശനം ജൂലൈ 15 ന് നടക്കും. രജിസ്ട്രേഷന് അന്നേ ദിവസം രാവിലെ ഒമ്പത് മുതല്‍ 10.30 വരെ. റാങ്ക് ലിസ്റ്റിലെ അപേക്ഷകരുടെ അഭാവത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും അപേക്ഷിക്കാം. പ്ലസ് ടു ( സയന്‍സ്), വിഎച്ച്എസ്ഇ, ഐടിഐ പാസായവര്‍ക്കും ഫിസിക്സ്, മാത്സ്, കെമിസ്ട്രി വിഷയങ്ങള്‍ ഉള്‍പ്പെട്ട നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിംഗ് പ്ലസ് ടു 50 ശതമാനം മാര്ക്കുളളവര്ക്കും അപേക്ഷിക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റ്, ഫീസ് സഹിതം രക്ഷകര്‍ത്താവിനൊപ്പം ഹാജരാകണം. വെബ് സൈറ്റ് : www.polyadmission.org/let, ഫോണ്‍ : 04735 266671.
date
- Log in to post comments