Skip to main content

തൊഴിലുറപ്പ് പദ്ധതി അവലോകനയോഗം നാലിന്

    മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷന്‍ നടത്തുന്ന ജില്ലയിലെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത്തല  അവലോകന യോഗം ഈ മാസം നാലിന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തും. രാവിലെ 10 മുതല്‍ ഇലന്തൂര്‍, കോന്നി, റാന്നി, പന്തളം എന്നീ ബ്ലോക്കുകള്‍ക്കും ഉച്ച കഴിഞ്ഞ് രണ്ട് മുതല്‍ കോയിപ്രം, മല്ലപ്പളളി, പുളിക്കീഴ്, പറക്കോട് എന്നീ ബ്ലോക്കുകളുമാണ് പങ്കെടുക്കേണ്ടത്. ഓരോ ബ്ലോക്കിലും ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്തുകളും യോഗത്തില്‍ പങ്കെടുക്കണം. ബിപിഒമാര്‍, ജോയിന്‍റ് ബിഡിഒമാര്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അക്രഡിറ്റഡ് എഞ്ചിനീയര്‍മാര്‍, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജി.കൃഷ്ണകുമാര്‍ അറിയിച്ചു.                                    (പിഎന്‍പി 3244/17)

date