Post Category
ദേശീയ മത്സ്യകര്‍ഷക ദിനാചരണവും മത്സ്യകര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു
ഫിഷറീസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ദേശീയ മത്സ്യ കര്‍ഷക
ദിനാചരണം ജില്ലയിലെ 12 ബ്ലോക്കുകളില്‍ വിവിധ പരിപാടികളോടെ നടന്നു.
ജില്ലയിലെ 12 ബ്ലോക്കുകളെയും ആറ്
നഗരസഭകളെയും
സംയോജിപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ പഞ്ചായത്തുകളിലെ മികച്ച മത്സ്യ കര്‍ഷകരെ ആദരിക്കുകയും വിവിധ പരിശീലന പരിപാടികളും ഇതിൻ്റെ ഭാഗമായി നടന്നു.
പട്ടണക്കാട് ബ്ലോക്കിലെ മത്സ്യ കര്‍ഷക ദിനാചരണം ദലീമ ജോജോ എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ടെല്‍ഷ്യ അധ്യക്ഷയായി.
വിവിധ ബ്ലോക്കുകളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക്, നഗരസഭ
അധ്യക്ഷന്മാര്, ജനപ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു. ജില്ലയിലെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ കർഷകർക്കായി വിവിധ മത്സ്യ കൃഷി രീതികളെ കുറിച്ച് പരിശീലന ക്ലാസ്സുകളും നയിച്ചു.
date
- Log in to post comments