Skip to main content

ക്ഷയരോഗ നിര്‍മാര്‍ജന ക്യാമ്പ്  

 

  ജില്ലാ ടിബി സെന്ററിന്റെയും പുനലൂര്‍ ടി.യു 3 യൂണിറ്റിന്റെയും നേതൃത്വത്തില്‍ അച്ചന്‍കോവില്‍ പി.എച്ച്.സി ഗിരിജന്‍ കമ്മ്യൂണിറ്റി ഹാളില്‍ ട്രൈബല്‍ സംയോജിത ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ജീവിതശൈലി രോഗ നിര്‍ണയവും എച്ച്.ഐ.വി പരിശോധനയും കൗണ്‍സിലിങ്ങും നടത്തി. ജില്ലാ ടി.ബി ഓഫീസര്‍ ഡോ. സാജന്‍ മാത്യൂസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അച്ചന്‍കോവില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. വിബു അധ്യക്ഷനായി. ചവറ ഐ.ആര്‍.ഇ.എല്‍ ചീഫ് മാനേജര്‍ ഭക്തദര്‍ശന്‍ 60  പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും ടി.ബി രോഗികള്‍ക്കും ഭക്ഷ്യ- ധാന്യ കിറ്റ് വിതരണം  ചെയ്തു. 120 പേര്‍ പങ്കെടുത്തു. പുനലൂര്‍ ടിബി യൂണിറ്റ്  അംഗങ്ങളായ അനന്തു ആര്‍ ഗോപാല്‍, സോണി, ദീപിക, സുധാകരന്‍, ലിജി, ബെനീറ്റ, അജിത, നിഷ, ആതിര, മനോജ്, റോണി. വാര്‍ഡ് മെമ്പര്‍ സീമ സന്തോഷ്, ആശമാര്‍, ഊരു മൂപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 
 

date