Skip to main content

കാർത്തികപ്പള്ളി വില്ലേജ് ഡിജിറ്റൽ റീസർവെ : ജൂലൈ 14 മുതൽ ആക്ഷേപങ്ങൾ സമർപ്പിക്കാം

 

 കാര്‍ത്തികപ്പള്ളി താലൂക്കിലെ കാര്‍ത്തികപ്പള്ളി വില്ലേജ് പരിധിയിൽ 

ഡിജിറ്റല്‍ റീസര്‍വെ കേരള സര്‍വെയും അതിരടയാളവും ആക്ട് 9(1) പ്രകാരം പൂര്‍ത്തിയാക്കി.  ഇപ്രകാരം തയ്യാറാക്കിയിട്ടുള്ള സര്‍വെ റിക്കാര്‍ഡുകള്‍ എന്റെ ഭൂമി പോര്‍ട്ടലിലും കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് ബില്‍ഡിംഗ്കോപ്ലക്‌സിലും  പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.  ഭൂവുടമസ്ഥര്‍ക്ക് http//entebhoomi.kerala.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച് തങ്ങളുടെ ഭൂമിയുടെ രേഖകള്‍ പരിശോധിക്കാം.  കൂടാതെ  

കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് ബില്‍ഡിംഗ്കോപ്ലക്‌സിൽ

സജ്ജീകരിച്ചിട്ടുള്ള സംവിധാനം പ്രയോജനപ്പെടുത്തി ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ റിക്കാര്‍ഡുകള്‍ (പഞ്ചായത്ത് വാര്‍ഡ് ഒന്നു മുതല്‍ 25 വരെയും, മുന്‍സിപ്പല്‍ വാര്‍ഡ് 20 മുതല്‍ 25 വരെയും) പരിശോധിക്കാവുന്നതാണ്.  പ്രസിദ്ധപ്പെടുത്തിയിട്ടുള്ള സര്‍വെ റിക്കാര്‍ഡുകളിന്മേല്‍ ആക്ഷേപമുള്ള പക്ഷം ജൂലൈ 14 മുതൽ 30 ദിവസങ്ങള്‍ക്കകം ചെങ്ങന്നൂര്‍ റീസര്‍വെ അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് ഫോറം 160 ല്‍ നേരിട്ടോ എന്റെ ഭൂമി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായോ അപ്പീല്‍ സമര്‍പ്പിക്കേണ്ടതാണ്. നിശ്ചിത ദിവസങ്ങള്‍ക്കകം അപ്പീല്‍ സമര്‍പ്പിക്കാത്ത പക്ഷം റീസര്‍വെ റിക്കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ഉടമസ്ഥരുടെ പേരു വിവരം, അതിരുകള്‍, വിസ്തീര്‍ണ്ണം എന്നിവ കുറ്റമറ്റതായി പ്രഖ്യാപിച്ച് സര്‍വെ അതിരടയാള നിയമം വകുപ്പ് 13 അനുസരിച്ചുള്ള അന്തിമ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തി റിക്കാര്‍ഡുകള്‍ അന്തിമമാക്കുന്നതാണ് എന്ന് ഡെപ്യൂട്ടി ഡയറക്ടർ ( സർവെ) അറിയിച്ചു.

 

 

 സര്‍വെ സമയത്ത് തര്‍ക്കം ഉന്നയിച്ച് സര്‍വെ അതിരടയാള നിയമം വകുപ്പ് (10) ഉപവകുപ്പ് 2 പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ഭൂവുടമകള്‍ക്ക് ഈ അറിയിപ്പ് ബാധകമല്ല.  

date