Skip to main content

ബാച്ചിലർ ഓഫ് ഡിസൈൻ :  അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ബാച്ചിലർ ഓഫ് ഡിസൈൻ 2025-26 കോഴ്സിൽ അപേക്ഷിച്ചവരുടെ ഒന്നാം ഘട്ട പ്രൊവിഷണൽ അലോട്ട്മെന്റ് www.lbscentre.kerala.gov.in  ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഓൺലൈൻ ആയി  ജൂലൈ 15 നകം ടോക്കൺ ഫീസ് അടക്കണം. ടോക്കൺ ഫീസ് അടയ്ക്കാത്തവർക്കു അലോട്ട്മെന്റ് നഷ്ടപ്പെടും. ടോക്കൺ ഫീസ് അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല. രണ്ടാം ഘട്ട അലോട്ട്മെന്റിലേക്കുള്ള ഓപ്ഷൻ പുനർക്രമീകരണം ജൂലൈ 16 വരെയാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.

പി.എൻ.എക്സ് 3211/2025

date