Skip to main content

കടകളും വാണിജ്യസ്ഥാപനങ്ങളും റജിസ്‌ട്രേഷൻ പുതുക്കണം

 

1960-ലെ കേരള ഷോപ്‌സ് & കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളും വ്യക്തികളും 2019-ലേക്കുളള രജിസ്‌ട്രേഷൻ നവംബർ 30-നകം ഓൺലൈനായി അപേക്ഷ നൽകി പുതുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ  അറിയിച്ചു. രജിസ്‌ട്രേഷൻ/റിന്യൂവൽ  ഫീസ് ഒടുക്കുന്നത് ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയതിനാൽ   ഇ-ട്രഷറി മുഖേന ഇ-ചലാൻ വഴിയാണ് ഫീസ് ഒടുക്കേണ്ടത്. കടയുടമകൾ നേരിട്ടോ അക്ഷയകേന്ദ്രം വഴിയോ നവംബർ 30നു മുമ്പായി ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്. തൊഴിലാളികൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും ആരംഭിച്ച് 60 ദിവസത്തിനകം തൊഴിൽ വകുപ്പിന്റെ രജിസ്‌ട്രേഷൻ എടുക്കണം.  

പുതുതായി ആരംഭിച്ച ഷോപ്പ് ക്ഷേമനിധിയിൽ അംഗമായ ഇതുവരെയും രജിസ്‌ട്രേഷൻ എടുക്കാത്ത സ്ഥാപനങ്ങൾ ഫാക്ടറികളുടെയും സ്ഥാപനങ്ങളുടെയും സ്റ്റോർ റൂം, ഗോഡൗൺ, വെയർ ഹൗസുകൾ, 14 ദിവസത്തിലധികം പ്രവർത്തിക്കുന്ന മേളകൾ എന്നിവയ്ക്ക് പ്രത്യേകം രജിസ്‌ട്രേഷൻ എടുക്കണം.  നവംബർ 30 കഴിഞ്ഞ് സമർപ്പിക്കുന്ന അപേക്ഷകൾക്ക് 25% അധിക ഫീസ് നൽകണം.  രജിസ്റ്റർ ചെയ്യാത്തതും പുതുക്കാത്തതുമായ സ്ഥാപന ഉടമകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കുന്നതാണെന്നും ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.

date