Skip to main content

 ജില്ലാ പഞ്ചായത്ത് ഗ്രാമസഭായോഗം 

 

കണ്ണൂർ ജില്ലാ പഞ്ചായത്ത് 2019-20 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട കരട് പദ്ധതി ചർച്ച ചെയ്യുന്നതിനായുള്ള ഗ്രാമസഭായോഗം നവംബർ 21 രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരും. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, ബ്ലോക്ക് പഞ്ചായത്തുകളിലെ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻമാർ, ജില്ലാ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് കൺവീനർമാർ, നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

 

date