Skip to main content

ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

 

അന്താരാഷ്ട്ര ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റയും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെയും നേതൃത്വത്തിലാണ് പരിപാടി നടന്നത്.  സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൺ അഡ്വ. പി സുരേഷ് ഉദ്ഘാടനം നിർവഹിച്ചു.  ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്‌സൺ മുഖ്യ പ്രഭാഷണം നടത്തി.  സംസ്ഥാന ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് അഴീക്കോടൻ ചന്ദ്രൻ, സ്‌കൂൾ പ്രധാനധ്യാപകൻ സോമനാഥൻ, സ്‌കൂൾ പ്രിൻസിപ്പൽ ഡോ. വി ആർ മധു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പ്രശസ്ത മജീഷ്യൻ നിസ്സാൻ കടമ്പേരിയുടെ മാജിക് ഷോയും, ലഹരിയുടെ ഉപയോഗം കുട്ടികളിലുണ്ടാക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ച് വുമൺ സിവിൽ എക്‌സൈസ് ഒഫീസർ പ്രസന്ന നേതൃത്വം നൽകിയ ബോധവത്കരണ ക്ലാസും നടന്നു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ അബ്ദുറഹിമാൻ എം.പി സ്വാഗതവും സ്‌കൂൾ വിദ്യാർത്ഥിനി സുഫാന നന്ദിയും പറഞ്ഞു

date