പെട്രോളിയം ഉത്പന്നം: ഓപ്പണ്‍ഫോറം 29-ന്, 24 വരെ പരാതി നല്‍കാം
ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ പെട്രൊളിന്റെയും ഡീസലിന്റെയും അളവില്‍ കൃത്രിമം, പെട്രോള്‍ പമ്പുകളിലെ പ്രവര്‍ത്തനസമയങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ മുതലയാവ സംബന്ധിച്ച് ഉപഭോക്താക്കള്‍ക്കുള്ള പരാതികള്‍ പരിഹരിക്കുന്നതിനും മറ്റുമായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നിയമസഭാ അംഗങ്ങള്‍, ഓയില്‍ കമ്പനി പ്രതിനിധികള്‍, പെട്രോള്‍ പമ്പ് പ്രതിനിധികള്‍, ലീഗല്‍മെട്രോളജി ഉദ്യോഗസ്ഥര്‍, ജില്ലാ സപ്ലൈ ഓഫീസര്‍, പോലീസ്, ഉപഭോക്തൃ സംഘടനകള്‍ എന്നിവര്‍ ഉള്‍പ്പെട്ട പെട്രോപ്രോഡക്ട്സ് ഗ്രീവന്‍സ് റിഡ്ഡ്രസ്സല്‍ ഫോറം പാലക്കാട് ജില്ലാ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നവംബര്‍ 29-ന് രാവിലെ 10.30-ന് ചേരും. ഉപഭോക്താക്കളുടെ പരാതികള്‍ നവംബര്‍ 24-ന് വൈകീട്ട് അഞ്ചിന് മുമ്പായി ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകള്‍, ജില്ലാ സപ്ലൈ ഓഫീസ് എന്നിവിടങ്ങളില്‍ തപാല്‍ മുഖേനയോ നേരിട്ടോ ഏല്‍പ്പിക്കേണ്ടതാണ്. ബന്ധപ്പെട്ടവര്‍ ഈ യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.
- Log in to post comments