Skip to main content

ഹയർസെക്കന്ററി അഡ്ജസ്റ്റ്‌മെന്റ് ട്രാൻസ്ഫർ: ജൂലൈ 17 നകം പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യണം

        സംസ്ഥാനത്തെ സർക്കാർ ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപകരുടെ 2025-26 വർഷത്തെ പൊതു സ്ഥലംമാറ്റത്തിന് ശേഷം നിലനിൽക്കുന്ന ഒഴിവുകളിലേയ്ക്ക് അഡ്ജസ്റ്റ്‌മെന്റ് ട്രാൻസ്ഫർ നടത്താനുള്ള പ്രക്രിയ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി അഡ്ജസ്റ്റ്‌മെന്റ് ട്രാൻസ്ഫറിന് അപേക്ഷിക്കുന്നവരുംപൊതുസ്ഥലംമാറ്റത്തിനു ശേഷം പുതുതായി നിയമിതരായവരും അവരുടെ പ്രൊഫൈൽ ജൂലൈ 17-നകം dhsetransfer.kerala.gov.in പോർട്ടലിൽ പുതുക്കേണ്ടതാണ്. അധ്യാപകർ പ്രൊഫൈൽ പരിശോധിക്കുമ്പോൾ തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകളോടെ പോർട്ടൽ വഴി പ്രിൻസിപ്പലിന് പരിശോധനയ്ക്ക് സമർപ്പിക്കണം. പ്രിൻസിപ്പൽമാരുടെ പരിശോധനയും തിരുത്തലും കൂട്ടിച്ചേർക്കലും പൂർത്തിയാക്കിയശേഷം അധ്യാപകർ അവരുടെ പ്രൊഫൈൽ കൺഫേം ചെയ്യേണ്ടതാണ്. ജൂലൈ 17 ന് ശേഷം അഡ്ജസ്റ്റ്‌മെന്റ് ട്രാൻസ്ഫറിന് അപേക്ഷ ക്ഷണിക്കുന്നതിനാൽ പിന്നീട് പ്രൊഫൈൽ തിരുത്താൻ അവസരം ലഭിക്കില്ല. വിശദാംശങ്ങൾ അടങ്ങിയ സർക്കുലർ ട്രാൻസ്ഫർ പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പി.എൻ.എക്സ് 3238/2025

date