Post Category
റേഷന്‍കാര്‍ഡ് അപേക്ഷ ഓണ്‍ലൈന്‍, അക്ഷയകേന്ദ്രങ്ങള്‍ വഴി നല്‍കാന്‍ നിര്‍ദേശം
ജില്ലയിലെ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഓണ്‍ലൈനായും അക്ഷയകേന്ദ്രങ്ങള്‍ വഴിയും മാത്രമേ സ്വീകരിക്കകയുളളുവെന്നും വിദ്യാഭ്യാസ സംബന്ധമായ ആവശ്യങ്ങള്‍, ചികിത്സാ ആനുകൂല്യങ്ങള്‍ തുടങ്ങി ഒഴിച്ചുകൂടാനാവാത്ത, അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്ന അപേക്ഷകള്‍ തെളിവ് സഹിതം ഹാജരാക്കുന്ന പക്ഷം താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നേരിട്ട് സമര്‍പ്പിക്കാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments