Skip to main content

ജില്ലാ കേരളോത്സവം:  ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ചേളന്നൂര്‍ ബ്ലോക്കിന് 

 

ജില്ലാ കേരളോത്സവം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് സംബന്ധിച്ച്  കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് നല്‍കിയ  പ്രസ്താവന തെറ്റാണെന്ന് ജില്ലാ പഞ്ചായത്ത് പത്രക്കുറിപ്പില്‍ അറിയിച്ചു.  വിശദമായ പരിശോധനയില്‍  ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിനാണ്  ലഭിച്ചത്.  കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന് രണ്ടാം സ്ഥാനമാണ് ലഭിച്ചത്. ചേളന്നൂര്‍  ബ്ലോക്ക് കലാവിഭാഗത്തില്‍ 198 പോയിന്റും  കായിക വിഭാഗത്തില്‍ 167 പോയിന്റും ഉള്‍പ്പെടെ 365 പോയിന്റ് നേടിയാണ് ഒന്നാം സ്ഥാനം  കരസ്ഥമാക്കിയത്.  കുന്ദമംഗലം ബ്ലോക്കിന്  കലാവിഭാഗത്തില്‍ 186 ഉം കായിക വിഭാഗത്തില്‍ 166 പോയിന്റും ആകെ 352 പോയിന്റാണ് ലഭിച്ചത്. കേരളോത്സവുമായി ബന്ധപ്പെട്ട ഏതു രേഖയും പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണെന്നും ജില്ലാ പഞ്ചായത്ത് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
 

date