Skip to main content

ആന്റിസിപേറ്ററി ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് ട്രഷറിയില്‍ നല്‍കണം

ട്രഷറിയില്‍ നിന്നു നേരിട്ടും ബാങ്ക് മുഖേനയും പെന്‍ഷന്‍ വാങ്ങുന്ന രണ്ടര ലക്ഷം രൂപയ്ക്കുമേല്‍ വാര്‍ഷിക വരുമാനമുള്ള പെന്‍ഷന്‍കാര്‍ 2017-18 സാമ്പത്തിക വര്‍ഷത്തിലെ ആന്റിസിപേറ്ററി ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് സെപ്റ്റംബര്‍ 19 നകം ട്രഷറിയില്‍ ഏല്‍പ്പിക്കണം. ട്രഷറി വഴി പെന്‍ഷന്‍ വാങ്ങുന്ന പെന്‍ഷന്‍കാര്‍ ബന്ധപ്പെട്ട ട്രഷറിയിലും ബാങ്ക് വഴി പെന്‍ഷന്‍ വാങ്ങുന്നവര്‍ സമീപത്തെ ട്രഷറിയും ഐ.ടി. സ്റ്റേറ്റ്‌മെന്റ് (പാന്‍ പകര്‍പ്പ് സഹിതം) നല്‍കണം. ആന്റിസിപേറ്ററി സ്റ്റേറ്റ്‌മെന്റ നല്‍കാത്തവരില്‍ നിന്നും ട്രഷറി തന്നെ ടി.ഡി.എസ് കണക്കാക്കി പെന്‍ഷനില്‍ നിന്നും ആദായ നികുതി പിടിക്കും. നികുതി ഒഴിവുകള്‍ ക്ലെയിം ചെയ്യുന്ന പെന്‍ഷന്‍കാര്‍ അതിന്റെ വിശദാംശങ്ങള്‍ ആന്റിസിപേറ്ററി ഐ.ടി സ്റ്റേറ്റ്‌മെന്റില്‍ കാണിച്ചിട്ടില്ലെങ്കില്‍ അതു കണക്കാക്കി ടി.ഡി.എസ് പിടിക്കുമെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു.

പി.എന്‍.എക്‌സ്.3474/17

date