പ്രസംഗ മത്സരം
2019 ലെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി നെഹ്റു യുവ കേന്ദ്ര, ജില്ലയിലെ യുവതിയുവാക്കള്‍ക്കായി പ്രസംഗ മത്സരം നടത്തുന്നു. ജില്ലാതലം മുതല്‍ ദേശീയതലം വരെയുള്ള മത്സരങ്ങളില്‍ 'രാജ്യസ്നേഹവും രാഷ്ട്ര നിര്‍മ്മാണവും' എന്ന വിഷയത്തെ അധികരിച്ച് ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് മത്സരം. 2018 നവംബര്‍ 1 ന് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കും 29 വയസ്സ് കഴിയാത്തവര്‍ക്കും പങ്കെടുക്കാം. അപേക്ഷകര്‍ മത്സരിക്കുന്ന ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് മത്സരിക്കാന്‍ അര്‍ഹതയില്ല. ജില്ലാതല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം 5000 രൂപ രണ്ടാം സ്ഥാനം 2000 രൂപ മൂന്നാം സ്ഥാനം 1000 രൂപ എന്നിങ്ങനെ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ പ്രത്യേക മാതൃകയിലുള്ള അപേക്ഷ ഫോറത്തില്‍ നവംബര്‍ 28 നകം ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍, നെഹ്റു യുവ കേന്ദ്ര, ചക്കാലക്കല്‍ ബില്‍ഡിംഗ്സ്, ഹോട്ടല്‍ ഹരിതഗിരിക്ക് സമീപം, കല്‍പ്പറ്റ, വയനാട് 673121 എന്ന വിലാസത്തിലോ dyc.wayanad@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 04936202330
- Log in to post comments