Skip to main content

*തൃശൂർ ഗവ. നഴ്സിംഗ് കോളേജിന് പുതിയ ബസ്*

 

 

 

തൃശൂർ ഗവ. നഴ്സിംഗ് കോളേജിന് എം പി ഫണ്ട് ഉപയോഗിച്ച് പുതിയ കോളേജ് ബസ് യാഥാർത്ഥ്യമായി. 33 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ ബസ് ഫ്ലാഗ് ഓഫ് ചെയ്ത് വിദ്യാർത്ഥി കൾക്ക് സമർപ്പിച്ചു. ആലത്തൂർ പാർലമെന്റ് അംഗം കെ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പരിസരത്ത് നടന്ന ചടങ്ങിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. 

 

നഴ്സിംഗ് കോളേജ്

പ്രിൻസിപ്പൽ ഇൻ ചാർജ് ഡോക്ടർ ബിന്ദു. കെ. നായർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലീല രാമകൃഷ്ണൻ, തൃശ്ശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ എൻ അശോകൻ, അവണൂർ പഞ്ചായത്ത് പ്രസിഡണ്ട് തങ്കമണി ശങ്കുണ്ണി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി ബിജു, തോംസൺ തലക്കോടൻ, മധു കെ.എസ്, ഇ.ജെ ജോളി, പി. അനന്തകൃഷ്‌ണൻ, എസ് വിജയകുമാരി എന്നിവർ സംസാരിച്ചു.

date