Skip to main content

കട്ടപ്പന കോടതി സമുച്ചയ അനുബന്ധ മന്ദിരശിലാസ്ഥാപനം 17ന്

 

 

കട്ടപ്പന കോടതി സമുച്ചയത്തില്‍ നിര്‍മ്മിക്കുന്ന അനുബന്ധ കോടതി മന്ദിരത്തിന്റെ ശിലാസ്ഥാപനം ഇന്ന്       (നവം 17) ന് രാവിലെ 10 മണിക്ക് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഷാദ്രി നായിഡു നിര്‍വ്വഹിക്കും. കോടതി അങ്കണത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷത വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി മുഖ്യ പ്രഭാഷണം നടത്തും.  മൂന്നരക്കോടി രൂപ ചെലവഴിച്ചാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കോടതിക്ക് മന്ദിരം നിര്‍മ്മിക്കുന്നത്. നിര്‍ദ്ദിഷ്ട ഇരുനില കെട്ടിടത്തില്‍താഴത്തെ നിലയില്‍ ബാര്‍ അസോസിയേഷന്‍ ഹാള്‍, പോലീസ് വിശ്രമമുറി, കാന്റീന്‍, ടോയ്‌ലറ്റ് സംവിധാനങ്ങളും മുകള്‍നിലയില്‍ കോടതി ഹാള്‍, ചേംബര്‍, ഓഫീസ് എന്നിവ പ്രവര്‍ത്തിക്കും. യോഗത്തില്‍ തൊടുപുഴ ജുഡിഷ്യല്‍ ജില്ലാ ജഡ്ജ് മൊഹമ്മദ് വസിം, അഡ്വ.ജോയ്‌സ് ജോര്‍ജ് എം.പി. റോഷി അഗസ്റ്റിന്‍ എം.എല്‍ എ, ജില്ലാ കലക്ടര്‍ ജീവന്‍ ബാബു.കെ, കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ മനോജ് എം.തോമസ്, കട്ടപ്പന ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.ജി.ഷാജിമോന്‍ തുടങ്ങിയവര്‍ സംസാരിക്കും.

date