ജില്ലാതല കര്‍ഷകസഭ ക്രോഡീകരണം നടത്തി
ജില്ലയില്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ഷക സഭകള്‍ കൂടി ചര്‍ച്ച ചെയ്ത് രൂപീകരിച്ച വിവിധ പദ്ധതികളുടെ ജില്ലാ തല ക്രോഡീകരണം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്തു. പ്രളയശേഷം ജില്ലയിലെ കാര്‍ഷിക മേഖല വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. സമഗ്രമായ ചര്‍ച്ചകളിലൂടെ കാര്‍ഷികനേട്ടം തിരികെ പടിക്കുവാന്‍ കഴിയണം. കാലാവസ്ഥ വ്യതിയാനങ്ങള്‍ മുന്നില്‍കണ്ട് കൃഷിയിറക്കണം. ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഗുണമേന്മയുള്ള വിളകള്‍ക്കും പ്രാധാന്യം നല്‍കണമെന്നും പ്രസിഡന്റ് പറഞ്ഞു. ജില്ലയില്‍ കൃഷിവകുപ്പ് ആദ്യമായിട്ടാണ് കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചത്. വാര്‍ഡ്, പഞ്ചായത്ത്, മുനിസിപ്പല്‍, ബ്ലോക്ക് തലങ്ങളില്‍ നിന്നും ലഭിച്ച പൊതു അഭിപ്രായങ്ങളെ ജില്ലാ തലത്തില്‍ ക്രോഡീകരിച്ചു. നെല്‍ കൃഷി, തെങ്ങ് കൃഷി, വാഴകൃഷി, പച്ചക്കറി കൃഷി, പൊതുവിഷയങ്ങള്‍ എന്നിങ്ങനെ തരംതിരിച്ച് ആത്മ പ്രൊജക്ട് ഡയറക്ടര്‍ സുജാ ജോര്‍ജ് ജില്ലാ തല ക്രോഡീകരണത്തിന്റെ കരട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വരുംവര്‍ഷങ്ങളില്‍ കൃഷിവകുപ്പിന് നടപ്പിലാക്കാന്‍ കഴിയുന്ന വിവിധ പദ്ധതികളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോര്‍ജ് മാമന്‍ കൊണ്ടൂര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എലിസബത്ത് അബു, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യന്‍, ആത്മ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ വിനോജ് മാമ്മന്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, ആത്മ അഡൈ്വസറി കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. (പിഎന്‍പി 3771/18)
- Log in to post comments