എറണാകുളം അറിയിപ്പുകള്‍1
ദുബായിലേക്ക് ഹോട്ടല്‍ മാനേജ്‌മെന്റ്
സര്‍ട്ടിഫിക്കറ്റ് /ഡിപ്ലോമക്കാരെ ആവശ്യമുണ്ട്
കൊച്ചി: ദുബായിലെ പ്രമുഖ റസ്റ്റോറന്റിലേക്ക് ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായ യുവതീ യുവാക്കള്‍ക്ക് നിയമനത്തിനായി ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം odepcprivate@gmail.com ഇ-മെയിലില്‍ നവംബര്‍ 24 നു മുമ്പ് അപേക്ഷിക്കുക. വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0471-2329440/41/42/43/45.
ട്രാന്‍സ്‌ജെന്റര്‍ പോളിസി; ഏകദിന ബോധവത്കരണ പരിപാടി
കൊച്ചി: സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ട്രാന്‍സ്‌ജെന്റര്‍ ക്ഷേമ പദ്ധതികളുടെ ഭാഗമായി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാതലത്തില്‍ ഏകദിന ബോധവത്കരണ പരിപാടി നവംബര്‍ 23-ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് സമീപമുളള ഗവ:യൂത്ത് ഹോസ്റ്റലില്‍ നടത്തും.
ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: കൊച്ചി നഗരസഭയുടെ മരാമത്ത് പണികളുടെ നിര്‍വ്വഹണത്തിനായി നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്ത കരാറുകാരില്‍ നിന്നും മത്സര സ്വഭാവമുളള മുദ്രണം ചെയ്ത ടെന്‍ഡറൂകള്‍ ക്ഷണിച്ചു. സീല്‍ ചെയ്ത ടെന്‍ഡറുകള്‍ നവംബര്‍ 24-ന് ഉച്ചയ്ക്ക് ശേഷം മൂന്നു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.
വിമുക്തഭടന്മാരുടെ ശ്രദ്ധയ്ക്ക്
കൊച്ചി: ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ചെയ്തിട്ടുളളതും എന്നാല്‍ വിവിധ കാരണങ്ങളല്‍ 1998 ജനുവരി ഒന്നു മുതല്‍ 2018 ഒക്‌ടോബര്‍ 31 വരെ പുതുക്കാന്‍ കഴിയാതെ പോയിട്ടുളളതുമായ വിമുക്തഭടന്മാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ രജിസ്‌ട്രേഷന്‍ ഡിസംബര്‍ 31 വരെ പുതുക്കാം.
മാധ്യമസ്വാതന്ത്ര്യസംഗമം 23 ന്
കൊച്ചി: കേരള മീഡിയ അക്കാദമിയുടെയും തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മാധ്യമസ്വാതന്ത്ര്യസംഗമം 2018 നവംബര്‍ 23 ന് രാവിലെ 10.30 ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ നടക്കും. റിപ്പോര്‍ട്ടിംഗ് സ്വാതന്ത്ര്യം എന്ന വിഷയത്തെ ആസ്പദമാക്കിയുളള സംഗമം അഭിഭാഷകയും സാമൂഹ്യപ്രവര്‍ത്തകയുമായ അഡ്വ.ദീപിക സിങ് രജാവത്ത് ഉദ്ഘാടനം ചെയ്യും. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷത വഹിക്കും. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും നിയമജ്ഞനുമായ ഡോ.സെബാസ്റ്റ്യന്‍ പോള്‍, കെ.യു.ഡബ്ലിയു.ജെ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, തിരുവനന്തപുരം പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം രാധാകൃഷ്ണന്‍, സരിത വര്‍മ്മ, റിപ്പോര്‍ട്ടിംഗിനിടെ ആക്രമണത്തിനിരയായ വനിതാ മാധ്യമ പ്രവര്‍ത്തകരായ സരിത എസ് ബാലന്‍, സ്‌നേഹ മേരി കോശി, എന്നിവര്‍ പങ്കെടുക്കും.
നാട്ടാന സെന്‍സസ് നവംബര്‍ 29-ലേക്ക് മാറ്റി
സംസ്ഥാനത്തെ നാട്ടാനകളെ സംബന്ധിച്ച വിശദവിവരങ്ങള്‍ ശേഖരിക്കുന്നതിനായി വനം വകുപ്പ് ഇന്ന് (നവംബര്‍ 22) നടത്താനിരുന്ന സെന്‍സസ് നവംബര്‍ 29 ലേയ്ക്ക് മാറ്റിയതായി ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ അറിയിച്ചു. തൃക്കാര്‍ത്തിക മഹോത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രങ്ങളില്‍ ആന എഴുന്നള്ളത്തും മറ്റും നടക്കുന്നതിനാല്‍ നാട്ടാനകളുടെ കണക്കെടുപ്പ് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിത്തരണമെന്ന ആന ഉടമസ്ഥ സംഘത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് സെന്‍സസ് മാറ്റിയത്.
യോഗ പരിശീലക നിയമനം
കാക്കനാട്: വനിത ശിശു വികസന വകുപ്പിന് കീഴിലുളള ഗവ: മഹിളാമന്ദിരത്തിലെ യോഗ പരിശീലകയുടെ ഒഴിവില്‍ നിയമനം നടത്തുന്നതിന് ഇന്ന് (നവംബര്‍ 22) കൂടിക്കാഴ്ച നടത്തും. യോഗ്യതയുളള വനിതകള്‍ കാക്കനാട് സിവില്‍ സ്റ്റേഷനിലുളള സാമൂഹ്യനീതി ഓഫീസില്‍ രാവിലെ 11-ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2303664.
റസിഡന്റ് ട്യൂട്ടര്‍; കരാര്‍ നിയമനം
കൊച്ചി: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുളള പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ റസിഡന്റ് ട്യൂട്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വനിതകളായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളിലെയും ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെയും അദ്ധ്യാപകര്‍ക്കും വിരമിച്ച കോളേജ് അദ്ധ്യാപകര്‍ക്കും ബിരുദാനന്തരബിരുദവും, ബി.എഡും ഉളളവര്‍ക്കും അപേക്ഷിക്കാം. പ്രതിമാസ ഹോണറേറിയം 7500 രൂപ.
റസിഡന്റ ട്യൂട്ടര്‍ ഹോസ്റ്റലില്‍ താമസിക്കേണ്ടതും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും സ്ഥാപനത്തിന്റെ ഭരണപരമായ കാര്യങ്ങളിലും ചുമതല വഹിക്കേണ്ടതുമാണ്. ജാതി, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍/സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, നിലവില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ സ്ഥാപനമേധാവിയുടെ ശുപാര്‍ശ എന്നിവ സഹിതം വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നവംബര്‍ 26 -ന് വൈകിട്ട് അഞ്ചിനു മുമ്പായി ലഭ്യമാക്കണം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422256.
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കായുളള പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ റസിഡന്റ് ട്യൂട്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പുരുഷ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളിലെയും ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെയും അദ്ധ്യാപകര്‍ക്കും വിരമിച്ച കോളേജ് അദ്ധ്യാപകര്‍ക്കും ബിരുദാനന്തരബിരുദവും, ബി.എഡും ഉളളവര്‍ക്കും അപേക്ഷിക്കാം. പ്രതിമാസ ഹോണറേറിയം 7500 രൂപ.
റസിഡന്റ ട്യൂട്ടര്‍ ഹോസ്റ്റലില്‍ താമസിക്കേണ്ടതും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും സ്ഥാപനത്തിന്റെ ഭരണപരമായ കാര്യങ്ങളിലും ചുമതല വഹിക്കേണ്ടതുമാണ്. വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, ജാതി, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍/സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, നിലവില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ സ്ഥാപനമേധാവിയുടെ ശുപാര്‍ശ സഹിതം അപേക്ഷകര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നവംബര്‍ 30-ന് രാവിലെ 10-ന് കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422256.
- Log in to post comments